News

ലൈവില്‍ എത്തി സങ്കടം പറഞ്ഞ് മഞ്ജു പത്രോസ്

മിനിസ്‌ക്രീനലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും സുപരിചിതയായ താരമാണ് മഞ്ജു പത്രോസ്. ബിഗ്‌ബോസിലെത്തിയതോടെ താരത്തിന് എതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ ബിഗ്‌ബോസില്‍ എത്തിയതോടെ താരത്തിന് സോഷ്യല്‍ മീഡിയയില്‍ ആരാധകരേറുകയും ചെയ്തു. തന്റെ ജീവിതത്തിലെയും ജോലിയിലെയും വിശേഷങ്ങള്‍ പങ്കുവച്ച് മഞ്ജു പത്രോസ് എത്താറുണ്ട്.

ഇപ്പോഴിതാ അഭിനയിച്ച് കൊണ്ടിരിക്കുന്ന അളിയന്‍സ് എന്ന പരിപാടി കുറച്ച് ദിവസത്തേക്ക് ഉണ്ടാവില്ലെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് നടി. പരമ്പരയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന സംവിധായകന്‍ അടക്കം ചില ടെക്നീഷ്യന്‍സിന് കോവിഡ് പോസിറ്റീവ് ആയത് കൊണ്ടാണ് ചിത്രീകരണം നിര്‍ത്തി വെക്കുന്നതെന്ന് ലൈവ് വീഡിയോയിലൂടെ മഞ്ജു വ്യക്തമാക്കിയിരിക്കുകയാണ്.

Trending

To Top